ബോളിവുഡ് നടി പരിണീതി ചോപ്രയ്ക്കും ഭർത്താവ് രാഘവ് ഛദ്ദയ്ക്കും ആൺകുഞ്ഞ് പിറന്നു. കുഞ്ഞ് ജനിച്ച വിവരം ദമ്പതികൾ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്.
‘ഒടുവിൽ അവൻ എത്തി, ഞങ്ങുടെ ആൺകുഞ്ഞ്. അവന് മുൻപുള്ള ജീവിതത്തെ കുറിച്ച് തങ്ങൾക്ക് ഇനി ഓർക്കാൻ പോലും കഴിയില്ല. ഹൃദയവും കൈകളും നിറഞ്ഞിരിക്കുന്നു. ആദ്യം ഞങ്ങൾക്ക് ഞങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിൽ, ഇപ്പോൾ ഞങ്ങൾക്ക് എല്ലാം ഉണ്ട്. നന്ദി’, പരിണീതിയും രാഘവും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.